പോള വില്ലനായി: കുമരകത്ത് ബോട്ട് യാത്ര കഠിനം: ജെട്ടിയിൽ അടുക്കാതെ ബോട്ട്: നടന്നു ക്ഷീണിച്ച് യാത്രക്കാർ

Spread the love

കോട്ടയം: പായലും പോളയും ജലഗതാഗതത്തിന് തടസമാകുന്നു. കുമരകം – മുഹമ്മ ബോട്ട് സർവീസ് ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്.
കാരണം പോള തന്നെ.
തണ്ണീർമുക്കം ബണ്ടടച്ച്‌ ഒഴുക്ക് നിലച്ചതോടെ വേമ്പനാട്ടുകായലിലും, സമീപതോടുകളിലും പോള തിങ്ങിനിറഞ്ഞ് ജലഗതാഗതം തടസപ്പെടുന്നു.
കുമരകം – മുഹമ്മ ബോട്ട് സർവീസിനെയാണ് ഇത് കൂടുതലും പ്രതികൂലമായി ബാധിക്കുന്നത്.

video
play-sharp-fill

ബോട്ട് ജെട്ടിയില്‍ അടുപ്പിക്കാൻ കഴിയുന്നില്ല. ഇതോടെ ഒരു കിലോമീറ്റർ അകലെ കായല്‍ തീരത്തുള്ള കുരിശിൻ തൊട്ടി വരെ യാത്രക്കാർക്ക് നടക്കണം. ബസ് സ്റ്റോപ്പില്‍ എത്താനും ഇത്രയും ദൂരം നടക്കണം. പ്രായമായവരടക്കം ഇതോടെ ബുദ്ധിമുട്ടിലായി. ജെട്ടിയില്‍ നിന്നു പത്തുമിനിട്ടോളം നടന്നെത്തുമ്ബോള്‍ ബോട്ടും കിട്ടില്ല. അവസാന ട്രിപ്പില്‍ ജെട്ടിയിലെത്തി അവസാന ബസ് പിടിക്കാനും നെട്ടോട്ടമോടണം.

പടിഞ്ഞാറൻമേഖലയിലെ ജനങ്ങളുടെ ഏകആശ്രയമാണ് ബോട്ട്. ഹൗസ് ബോട്ട് , ശിക്കാര വള്ളം തുടങ്ങിയവയും പോളയില്‍ കുടുങ്ങുന്നത് ടൂറിസം സീസണില്‍ തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിച്ചെറിയുന്ന മാലിന്യങ്ങൾ തന്നെ പ്രശ്നം.
പോളയോടൊപ്പം മരക്കഷ്ണങ്ങള്‍, പ്ലാസ്റ്റിക്ക്, ചാക്ക്, പായ, ബെഡ്, തലയിണ തുടങ്ങി തോട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ബോട്ടുകളുടെ പങ്കയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെടുകയാണ്. പ്രൊപ്പല്ലറില്‍ പോള കുരുങ്ങി ബോട്ട് നിശ്ചലമായാല്‍ ജീവനക്കാർ വെള്ളത്തില്‍ ഇറങ്ങി പോള നീക്കണം. രാത്രി സർവീസില്‍ കായലിന് നടുവില്‍ ബോട്ട് നിശ്ചലമാകുന്നത് അപകടം ക്ഷണിച്ച്‌ വരുത്തും. പോള നിറയുന്നതോടെ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും സാരമായി ബാധിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് വാങ്ങിയ പോള വാരൽ യന്ത്രം കട്ടപ്പുറത്ത്.

പോളനിർമ്മാർജന പദ്ധതികള്‍ക്കായി സർക്കാർ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ഒരു പദ്ധതിയും വിജയം കണ്ടില്ല. ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി വർഷങ്ങള്‍ക്കു മുമ്ബ് പോള വാരല്‍യന്ത്രം വാങ്ങിയെങ്കിലും പ്രവർത്തിപ്പിക്കാനാവാതെ കരയിലാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിൽ.
മത്സ്യത്തൊഴിലാളികള്‍, കായല്‍ നിലങ്ങളില്‍ പുല്ലു ശേഖരിക്കുന്നവർ ഹൗസ് ബോട്ട് മേഖലയ്ക്കും, കുമരകത്തെ ടൂറിസം മേഖലയ്ക്കും തിരിച്ചടി കുമരകം – മുഹമ്മ ബോട്ട് സർവീസിന്റെ സമയക്രമം താളംതെറ്റുന്നു

ഷട്ടർ അടച്ചത് : ഡിസംബർ 15
തുറക്കുന്നത് : മാർച്ച്‌ 15 ന് ശേഷം
”പോള ശല്യവും ജലജന്യരോഗങ്ങളും എല്ലാ വർഷവും ആവർത്തിക്കുന്നത് വേമ്ബനാട്ടുകായലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇതേക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തി പ്രായോഗിക പരിഹാരം കണ്ടെത്തണം.