video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയത്ത് പോള വാരി  കടലാസ് പെട്ടിയുണ്ടാക്കാൻ പുതിയ പദ്ധതി: പദ്ധതി നടത്തിപ്പ് ജില്ലാപഞ്ചായത്തിന്:

കോട്ടയത്ത് പോള വാരി  കടലാസ് പെട്ടിയുണ്ടാക്കാൻ പുതിയ പദ്ധതി: പദ്ധതി നടത്തിപ്പ് ജില്ലാപഞ്ചായത്തിന്:

Spread the love

 

കോട്ടയം :ആറ്റിലും തോട്ടിലുമുള്ള പോള നീക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന് പദ്ധതി. ജില്ലയിലെ ജലാശയങ്ങളിൽ സമൃദ്ധമായിട്ടുള്ളതും ജലഗതാഗതത്തെ പ്രതികൂലമായി ബാധിക്കു ന്നതും ആറുകളും തോടുകളും മലിനമാക്കുന്നതുമായ പോള വ്യാവസായിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതാണ് പുതിയ പദ്ധതി.

ഗുജറാത്ത് ആസ്ഥ‌ാനമായി കടലാസ് പെട്ടികൾ നിർമിക്കുന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനി പോള സ്വീകരിക്കുന്നതിനുള്ള കേന്ദ്രം സ്‌ഥാപിക്കും. ജലാശയങ്ങളിൽ നിന്നു വാരുന്ന പോള കേന്ദ്രത്തിൽ എത്തിച്ചു കൊടുക്കണം. പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ യോഗം 30 ന് കുമരകത്ത് നടക്കും.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ (ഡിഎൽഎസ്എ) നടന്ന ഹിയറിങ്ങിൽ പോള പ്രശ്നത്തെ സംബന്ധിച്ച കേസ് പരിഗണിക്കവേ ജില്ലാ പഞ്ചായത്ത് അധിക്യതർ അറിയിച്ചതാണിത്. പോള വാരി മാറ്റിയാലും അത് നിർമാർജനം ചെയ്യുന്നതിന് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ണ്ട്. അതിനാലാണ് പുതിയ പദ്ധതി ആലോചിച്ചതെന്ന് അധിക്യതർ ഡിഎൽഎസ്എ സെക്രട്ടറി സബ് ജഡ്‌ജി ജി.പ്രവീൺ കുമാർ : മുൻപാകെ വ്യക്‌തമാക്കി. 2017ൽ അരക്കോടി രൂപ മുടക്കി പോള വാരൽ യന്ത്രം വാങ്ങിയിരുന്നെങ്കിലും പോള വാരൽ മാത്രം നടന്നില്ല. യന്ത്രം ഇപ്പോഴും നിർമാതാവിന്റെ യാർഡിൽ തന്നെ കിടക്കുകയാണ്.

കോട്ടയം -ആലപ്പുഴ ജലപാത യിലെ പോള ജലഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ പോള കുരുങ്ങി ബോട്ട് കേടായി യാത്രക്കാരു :
മായി നടുക്കായലിൽ രാത്രി മുഴുവൻ കിടന്നിരുന്നു. പിന്നീട് ദിവസങ്ങളോളം ബോട്ട് സർവീസ് തന്നെ നിർത്തിവച്ചിരുന്നു.

കോട്ടയം നഗരസഭയുടെ ഉടമസ്‌ഥത യിൽ ബോട്ട് വരുമ്പോൾ ഉയർ ത്താവുന്ന പാലങ്ങൾ ഉണ്ട്. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി പലപ്പോഴും ബോട്ട് സർവീസ് തടസ്സപ്പെടുത്താറുണ്ടെന്ന് ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.. ഒരു പാലം വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നതാണ്. വൈദ്യുതി ഇല്ലെങ്കിൽ പാലം ഉയർത്താൻ സാധിക്കാതെ വരുമ്പോൾ ബോട്ട് പിടിച്ചിടേണ്ടി വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രശ്നം ശാശ്വ തമായി പരിഹരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമായിട്ടില്ല.

പോള നീക്കം ചെയ്യുന്നതിന് കുട്ടനാട് പാക്കേജിൽ പെടുത്തി 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അടിഞ്ഞ് കൂടിയ മണ്ണും എക്കലും നീക്കം ചെയ്യുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതി അനുമതിക്കായി സമർപ്പിച്ചിട്ടു രണ്ടെന്നും ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments