
വൈക്കം: ചെളിയും മാലിന്യങ്ങളും പോളയും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട കെവി കനാല്‍ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കി.
കനത്ത തോതില്‍ ചെളി അടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും കനാലിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു.മാലിന്യങ്ങള്‍ അടിഞ്ഞ് തോട്ടുവക്കം
പാലത്തിനടിയിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയിലായിരുന്നു. ഇക്കാര്യങ്ങൾ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിനെതുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ കർഷക സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും കെവി കനാലിലെ മാലിന്യം നീക്കി നീരൊഴുക്കു ശക്തമാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
തലയോലപ്പറമ്പ്, കല്ലറ, ഉദയനാപുരം പഞ്ചായത്തിലെ കർഷകർക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ഉള്‍പ്രദേശത്തെ ജനങ്ങളുടെ വെള്ളപ്പൊക്ക കെടുതികളുടെ രൂക്ഷത കുറക്കാനും കെവി കനാല്‍ ആഴംകൂട്ടി ശുചീകരിച്ചതു പ്രയോജനപ്പെടും.