കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച് കടത്തിയ 50 ഗ്രാം എം.ഡി.എം.എ. പിടികൂടി ; മൂന്ന് യുവാക്കൾ അറസ്റ്റിൽ ; ഒരാൾ ഓടി രക്ഷപ്പെട്ടു; കാർ പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പൊയിനാച്ചി: കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടി. മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്) മേൽപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്.

പൊയിനാച്ചി ദേശീയപാതയിൽ നിർമാണം നടക്കുന്ന വി.ഒ.പി.പരിസരത്ത് ഞായറാഴ്ച പുലർച്ചെയാണ് പരിശോധന നടന്നത്. അജാനൂർ കടപ്പുറം മീനാഫീസിനടുത്ത പാട്ടില്ലത്ത് ഹൗസിൽ പി.അബ്ദുൽ ഹക്കീം(27), കുമ്പള കൊപ്പളം കുന്നിൽ ഹൗസിലെ എ.അബ്ദുൽ റാഷിദ്(29) ഉദുമ പാക്യാര ഹൗസിലെ പി.എച്ച്.അബ്ദുൽറഹിമാൻ(29) എന്നിവരെയാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഗ്രാൽപുത്തൂരിലെ മുഹമ്മദ് അഷ്റഫ്(25)ആണ് ഓടിപ്പോയത്. അബ്ദുൽഹക്കീമാണ് കാറോടിച്ചിരുന്നത്. പുത്തൻ കാറിന്റെ ബോണറ്റ് ഹീറ്റ് പ്രൊട്ടക്ടർ ഷീറ്റ് അടർത്തിനോക്കിയപ്പോൾ താഴെ വീണ പ്രഥമശുശ്രൂഷ കിറ്റിനത്താണ് മൂന്ന് പൊളിത്തീൻ കവറുകളിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ.ഉണ്ടായിരുന്നത്. സംശയം തോന്നാതിരിക്കാൻ മൊബൈൽ സിം കവറിനുള്ളിൽ മറ്റൊരു കവറിലാണ് ഇതുണ്ടായിരുന്നത്.

പോലീസുകാർ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.ഗസറ്റഡ് ഓഫീസറായ മഞ്ചേശ്വരം തഹസിൽദാർ (എൽ.ആർ.) ജി.ലാലിന്റെ സാന്നിധ്യത്തിലാണ് പിടിയിലായവരുടെ ദേഹപരിശോധനയും മറ്റും പൂർത്തിയാക്കിയത്. ഡാൻസഫ് ടീമിലെ എസ്.ഐ.മാരായ കെ.നാരായണൻ, അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് മാണിയാട്ട്, ഹരീഷ് ബീബുങ്കാൽ, സി.പി.ഒ.മാരായ നികേഷ്,നിഖിൽ,ജെ.സജീഷ്, മേൽപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.രാമചന്ദ്രൻനായർ, കെ.പ്രദീപ്കുമാർ, കെ.അനൂപ്, സി.പി.ഒ. എം.മിതേഷ്, സി.പി.ഒ.ഡ്രൈവർ രാജേഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.