video
play-sharp-fill
ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച്‌ 50 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍.

കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികള്‍ക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകള്‍ പ്രവർത്തിക്കുന്നത്. കുട്ടികള്‍ പറയുന്നത് അനുസരിച്ച്‌ ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികള്‍ക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group