പാലിലും വിഷം ??? ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി; റെയ്ഡ് മന്ത്രിയുടെ നിർദ്ദേശപ്രകാരം . പിടിച്ചത് തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് കൊണ്ടുവന്ന പാല്‍.

Spread the love

സ്വന്തം ലേഖകൻ
കൊല്ലം : കുഴിമന്തി വിവാദം കെട്ടടങ്ങുന്നതിനു മുൻപേ വിഷം കലർത്തിയ പാൽ പിടികൂടി.

video
play-sharp-fill

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് പിടികൂടിയത്.

ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശത്തിലായിരുന്നു അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലയിലെ പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാല്‍. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.