
തിരുവല്ല : തിരുവല്ല- കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ പാലത്തിൻറെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു.
പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തില്‍ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
തിരുവല്ല ഭാഗത്തുനിന്നും എത്തിയ ലോറി കൈവരി തകർത്തു പാലത്തില്‍ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സമീപവാസികളും പുളിക്കീഴ് പോലീസും ചേർന്ന് ക്യാബിനില്‍ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group