പൊടിമില്ലിലെ കേടായ മോട്ടോർ നന്നാക്കാനായി ശ്രമിച്ചു; അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചു; ഷോക്കേറ്റ റേഷൻ കട ഉമടയ്ക്കു ദാരുണാന്ത്യം; മരിച്ചത് നട്ടാശേരി കൊശമറ്റം സ്വദേശി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊടിമില്ലിലെ കേടായ മോട്ടോർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേറ്റ്് റേഷൻ കട ഉടമയ്ക്കു ദാരുണാന്ത്യം. നട്ടാശേരി കൊശമറ്റം തൈമൂട്ടത്തിൽ അവിരാ തോമസാ (തങ്കച്ചൻ – 65)ണ് ഷോക്കേറ്റു മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു അപകടം. വീടിനു സമീപത്തെ പൊടിമില്ലിലെ മോട്ടോർ തകരാറിലായതിനെ തുടർന്നു ഇദ്ദേഹം പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇദ്ദേഹത്തിനു ഷോക്കേറ്റത്. പ്രദേശത്തെ റേഷൻ കട വ്യാപാരിയാണ് ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: സൂസമ്മ,മക്കൾ: മീര,മീനു,മിഥുൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനകൾക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.