പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

കല്‍പ്പറ്റ : ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് കല്‍പ്പറ്റ സ്വദേശി ഷാഹുൽ ഹമീദാണ് (22) പോക്സോ കേസിൽ പിടിയിലായത്.

video
play-sharp-fill

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് നിർബന്ധപൂർവം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിൽ വിവരം അറിയിച്ചത്.

വഴിക്കടവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group