പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; രണ്ടാനച്ഛന് 19 വർഷം കഠിനതടവും,50,000/- രൂപ പിഴയും വിധിച്ച് ഈരാറ്റുപേട്ട പോക്സോ കോടതി

Spread the love

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം കഠിനതടവും,50,000/- രൂപ പിഴയും വിധിച്ച് കോടതി.

video
play-sharp-fill

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കരയിൽ തടിമില്ല് ഭാഗത്ത് കുന്നേൽ വീട്ടിൽ സുനിൽകുമാർ (41) നെ യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്
റോഷൻ തോമസ് ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചാൽ 40,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും SC/ST ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മാർച്ച്‌ 28നാണ് ൽ
കേസിന് ആസ്പദമായ സംഭവം, മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ത്രിദീപ്ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ആയിരുന്ന അനിൽകുമാർ.എം
പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

വിചാരണക്കിടയിൽ പ്രതി ഒളിവിൽ പോവുകയും മുണ്ടക്കയം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.