video
play-sharp-fill

‘പോക്‌സോ 99 ‘ ടൈറ്റിൽ പ്രകാശിതമായി

‘പോക്‌സോ 99 ‘ ടൈറ്റിൽ പ്രകാശിതമായി

Spread the love

അജയ് തുണ്ടത്തിൽ

തിരുവനന്തപുരം : മുത്തശ്ശി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ പോറ്റി നിർമ്മിച്ച് ഡോ. മനു സി കണ്ണൂർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പോക്‌സോ 99 ‘ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച്, കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

വി എസ് അച്ചുതാനന്ദനും സുഗതകുമാരി ടീച്ചറും പ്രധാന വേഷത്തിൽ അഭിനയിച്ച ‘ഭൂമിയുടെ മക്കൾ ‘ എന്ന ചിത്രത്തിന് ശേഷമുള്ള ഡോ. മനു സി കണ്ണൂരിന്റെ സംവിധാന സംരംഭമാണിത്.പോക്‌സോ (പ്രിവൻഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വ്വദ്ധനായ റിട്ടയേർഡ് അദ്ധ്യാപകന്റെ മാനസിക സംഘർഷങ്ങളുടെ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലതാരം ശിവഗംഗ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നതോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ബാനർബ അംബ മുത്തശ്ശി പ്രൊഡക്ഷൻസ്, നിർമ്മാണം കണ്ണൻ പോറ്റി, കഥ, സംവിധാനം ഡോ. മനു സി കണ്ണൂർ, തിരക്കഥ, സംഭാഷണം ബ അജിത് പൂജപ്പുര, പ്രോജക്ട് ഡിസൈൻ കെ സതീഷ്, പി ആർ ഓ അജയ് തുണ്ടത്തിൽ

Tags :