പോക്സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെയും കു‍ഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിൽനിന്നു കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കോഴിക്കോട് : പോക്സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെയും കു‍ഞ്ഞിനെയും കാണാനില്ലെന്നു പരാതി. ഞായറാഴ്ച പുലർച്ചെ കോട്ടയത്തുനിന്ന് വെള്ളിമാടുകുന്ന് സഖി കേന്ദ്രത്തിൽ എത്തിയ അമ്മയെയും കുട്ടിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർമാന്റെ നിർദേശത്തിൽ രാവിലെ 6ന് നഗരത്തിലെ ശക്തി സദനത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന് രാത്രി 9.30നു ശേഷം കാണാതായെന്നാണ് പൊലീസ് പറയുന്നത്.

നേരത്തേ, കുന്നമംഗലം പൊലീസാണ് പെൺകുട്ടിയെയും കുഞ്ഞിനെയും സഖി സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. പിന്നീട് പെൺകുട്ടിയുടെ പിതാവ് കോട്ടയത്തു ചികിത്സയിൽ ഉണ്ടെന്ന് അറിയിച്ചതിനാൽ അമ്മയെയും കുഞ്ഞിനെയും കോട്ടയം സഖിയിലേക്കു മാറ്റി. 5 ദിവസത്തിനു ശേഷമാണ് കോട്ടയത്തുനിന്ന് ഇന്നലെ വീണ്ടും കോഴിക്കോട്ട് എത്തിയത്. അമ്മയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.