പോക്സോ നിയമം ഇനി മുതൽ പാഠപുസ്തകത്തിലും; പുതിയ അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയമാക്കും; പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും

Spread the love

കൊച്ചി: ഇനി മുതൽ പോക്സോ നിയമം സ്കൂള്‍ പാഠപുസ്തകത്തിലും.

പുതിയ അധ്യയന വർഷം മുതല്‍ പാഠ്യവിഷയത്തില്‍ പോക്സോ നിയമം കൂടി ഉള്‍പ്പെടുത്തും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ നിയമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
ഹൈക്കോടതി നടത്തിയ തുടർച്ചയായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും.