video
play-sharp-fill

പോക്സോ കേസ് അതിജീവിതയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച് പോക്സോ കേസ് പ്രതി; മോഷ്ടിച്ച ബൈക്കിൽ സൂപ്പർമാർക്കറ്റിൽ കേറി വീണ്ടും മോഷണം; കളവ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ മയക്ക് മരുന്ന് വാങ്ങി വില്പന; കൊടുംക്രിമിനലുകളെ പൊലീസ് പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

പോക്സോ കേസ് അതിജീവിതയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച് പോക്സോ കേസ് പ്രതി; മോഷ്ടിച്ച ബൈക്കിൽ സൂപ്പർമാർക്കറ്റിൽ കേറി വീണ്ടും മോഷണം; കളവ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ മയക്ക് മരുന്ന് വാങ്ങി വില്പന; കൊടുംക്രിമിനലുകളെ പൊലീസ് പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയിലെ സൂപ്പർമാർക്കറ്റിൽ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിൽ.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്ബ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടില്‍ അബുഷാനിദ് (28)എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ ഒരാളായ അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലെ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ വര്‍ഷം മെഡിക്കല്‍ കോളേജ് വെച്ച്‌ ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച ചെയ്ത കേസില്‍ നവംബര്‍ 17 നാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പിറ്റേന്ന് പോക്സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പിതാവിന്റെ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തി, അന്ന് തന്നെ കൊടുവള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പര്‍മാര്‍ക്കറ്റില്‍ ഷട്ടര്‍ തകര്‍ത്തു 18,000- രൂപയും സ്റ്റേഷനറി സാധനങ്ങളും കവര്‍ച്ച നടത്തിയ ഇവരെ തലപ്പെരുമണ്ണയിൽ വെച്ച്‌ വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായാണ് പൊലീസ് പിടികൂടിയത്.

കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണ നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്ബോള്‍ പൊലീസിനെ കണ്ട് തിരിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. കളവ് നടത്തി കിട്ടിയ പണം ഉപയോഗിച്ച്‌ മയക്ക് മരുന്ന് വാങ്ങി വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി.

കോഴിക്കോട് റൂറല്‍ എസ് പി. ആര്‍. കറപ്പസാമി ഐ പി എസ്. ന്റെ നിർദേശനുസരണം
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍, സ്പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, സുരേഷ്. വി. കെ, ബിജു പൂക്കോട്ട്, കൊടുവള്ളി എസ് ഐ മാരായ അനൂപ്. എ പി, പ്രകാശന്‍. പി, എ എസ് ഐ സജീവന്‍. ടി, എസ്.സി.പി.ഒ. ജയരാജന്‍.എന്‍. എം, ലിനീഷ്.കെ.കെ, സത്യരാജ്, അബ്ദുല്‍ റഹീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.