കുട്ടികളുടെ അശ്ലീല വീഡിയോ കാണരുത്, പ്രചരിപ്പിക്കരുത്, തിരയരുത്; ഓപ്പറേഷന്‍ പി-ഹണ്ടുമായി പോലീസ് പിന്നാലെയുണ്ട്; സംസ്ഥാന വ്യാപകമായി പോലീസ് മിന്നല്‍ പരിശോധന നടത്തിയത് ഞായറാഴ്ച വെളുപ്പിനെ; പിടിയിലായത് നിരവധിപേര്‍
സ്വന്തം ലേഖകന്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ പി- ഹണ്ടുമായി കേരളാ പോലീസ്. കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ (പെഡോഫൈലുകള്‍) കണ്ടെത്തി, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും സ്വീകരിക്കുന്നതും പങ്കുവയ്ക്കുന്നതും എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സംഭരിച്ച് വയ്ക്കുന്നതും ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും കുറ്റകരമാണെന്ന് പോലിസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ പിടിയിലാകുന്നവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരവും ഐടി നിയമം (ബി) പ്രകാരവും കേസെടുക്കും. ഓപ്പറേഷന്‍ പി- ഹണ്ട് റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.
ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഉപയോഗം വര്‍ധിച്ചിച്ചു. ഇത് സൈബര്‍ കുറ്റകൃത്യ പ്രവണതകള്‍ വര്‍ധിക്കുന്നതിനും ഇടയാക്കിയെന്ന് പോലീസ് പറയുന്നു. ഇതില്‍ എടുത്തുപറയേണ്ട വര്‍ദ്ധനവ് ഉണ്ടായത് ബാല കുറ്റകൃത്യങ്ങളിലാണ്. കൊവിഡ് കാലഘട്ടത്തില്‍ കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തില്‍ നിന്ന് ഉണ്ടായേക്കാവുന്ന അടിസ്ഥാന ട്രെന്‍ഡുകളും സൈബര്‍ഡോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കുട്ടികളുടെ ലൈംഗിക ചൂഷണത്തെ നേരിടുന്ന ടീം) കണ്ടെത്തിയിട്ടുണ്ട്.