video
play-sharp-fill
പോക്‌സോ കേസ് പ്രതിയായ റിട്ട. എസ്‌ഐ ജീവനൊടുക്കി;ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു

പോക്‌സോ കേസ് പ്രതിയായ റിട്ട. എസ്‌ഐ ജീവനൊടുക്കി;ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയായ റിട്ടയേര്‍ഡ് എസ്‌ഐയെ ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. പുറ്റെക്കാട് പീസ് നെസ്റ്റില്‍ കെ.പി. ഉണ്ണി (57) ആണ് മരിച്ചത്. കുട്ടിയുടെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2021ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇതിനു ശേഷമാണ് പോക്‌സോ കേസില്‍ പ്രതിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുവയസ്സുകാരിയെ വീടിനു സമീപത്തെ ഷെഡിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പലതവണ കുട്ടിയെ പീഡിപ്പിച്ചതായും കുട്ടിയുടെ മാതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.

ജയിലിലായിരുന്ന ഇയാൾ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയതാണ്. കേസിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഉണ്ണിക്കൃഷ്ണന്‍ സഹപ്രവര്‍ത്തകരോടും മറ്റും പറഞ്ഞിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.