വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : അമ്മ ജോലിക്ക് പോയ സമയം നോക്കി പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം. കടയ്ക്കാവൂരില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കീഴാറ്റിങ്ങല്‍ സ്വദേശി സന്തോഷി(47)നെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പത്ത് വയസുകാരിയുടെ അമ്മ വീട്ടു ജോലിക്ക് പോയ തക്കം നോക്കി പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്കു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്ന പ്രതി ജ്യൂസില്‍ വാറ്റുചാരായം കലക്കിനല്‍കുകയുമായിരുന്നു. ജ്യൂസ് കുടിച്ച് മദ്യലഹരിയില്‍ ക്ഷീണിതയായ കുട്ടിയെ സന്തോഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടി പുറത്തിറങ്ങി ഓടി.

വഴിയില്‍ വച്ച് ആദ്യം കണ്ട പ്രദേശവാസിയോട് പെണ്‍കുട്ടി കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസിനോടൊപ്പം അവിടെയെത്തിയ പൊലീസ് സംഘം, പെണ്‍കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.

സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു. കടയ്ക്കാവൂര്‍ സിഐ. ശിവകുമാര്‍, എസ്ഐ. വിനോദ്, ഗ്രേഡ് എസ്ഐ. മുകുന്ദന്‍, സീനിയര്‍ സി.പി.ഒ. സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.