
അരുണാചല്‍ പ്രദേശ്: ഷി-യോമി ജില്ലയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സർക്കാർ സ്കൂളിലെ വാർഡനെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
എട്ട് വർഷത്തിനിടെ 21 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സ്കൂള്‍ വാർഡൻ യുംകെൻ ബഗ്രയ്ക്ക് വധശിക്ഷയും, ഹിന്ദി അധ്യാപകരായിരുന്ന മർബോം എൻഗോംദിർ, സിങ്തുങ് യോർപെൻ എന്നിവർക്കുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
യുംകെൻ ബഗ്ര 2014 മുതല്‍ 2022 വരെ സ്കൂള്‍ വാർഡനായിരുന്ന കാലത്താണ് കുട്ടികളെ ഇയാള്‍ അധ്യാപകരുടെ ഒത്താശയോടെ പീഡിപ്പിച്ചിരുന്നത്. കുട്ടികളില്‍ ഒരാള്‍ തന്നെ സംഭവം പുറത്ത് പറഞ്ഞതോടെയാണ് കേസെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത മറ്റ് രണ്ട് പ്രതികള്‍ക്ക് 20 വർഷം കഠിന തടവും വിധിച്ചു.