ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഒമ്പതാം ക്ലാസുകാരിയെ പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി, കേസില്‍ ഈ മാസം 28 ന് കോടതി വിധി പറയും

Spread the love

തിരുവനന്തപുരം:  ഒമ്പതാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. തിരുവനന്തപുരത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

video
play-sharp-fill

ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിന്നാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച 45 കാരനായ ബിനീഷിനെ തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി.2019 നായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കല്‍ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനെ ധരിപ്പിച്ചു. ശേഷം കുട്ടിയെ പൂജാമുറിക്കുള്ളില്‍ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാല്‍ കുട്ടിയെ അമ്മ അടുത്തുള്ള ഒരു മെൻ്റല്‍ എയ്‌ഡ്‌ ക്യാമ്പില്‍ കൊണ്ടുപോകുകയും അവിടത്തെ ഡോക്ടറിനോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.

കേസില്‍ ഈ മാസം 28 ന് കോടതി വിധി പറയും. മെഡിക്കല്‍ കോളേജ് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ. എസ് അരുണ്‍, പി.ഹരിലാല്‍ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഡ്വക്കേറ്റ് ബിന്ദു.വി.സി. എന്നിവർ ഹാജരായി.