video
play-sharp-fill
ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല; ഇരുപത്തെട്ടുകാരനെ പോക്‌സോ കോടതി വെറുതെ വിട്ടു

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല; ഇരുപത്തെട്ടുകാരനെ പോക്‌സോ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകന്‍

മുംബൈ: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് പരാമര്‍ശം.

ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ യുവാവിനോട് ശകാരിച്ചു. തുടര്‍ന്ന് യുവതി അടുക്കളയിലേക്ക് പോയി. തുടര്‍ന്ന് അടുക്കളയിലേക്ക് അതിക്രമിച്ച് കടന്ന ഇലക്ട്രീഷന്‍ തന്നെ പിന്നില്‍ നിന്ന് കടന്നുപിടിച്ചതായി 33കാരിയുടെ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ശരീരത്തോട് യുവാവ് തന്നെ ചേര്‍ത്തുപിടിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, കുട്ടിയുടെ കവിളില്‍ വീണ്ടും തൊട്ടു. പോകാന്‍ കൂട്ടാക്കാതെ യുവാവ് അവിടെ തന്നെ നിലയുറപ്പിച്ചതോടെ, ഉടന്‍ തന്നെ ഇലക്ട്രീഷന്റെ സൂപ്പര്‍വൈസറെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വെറുതെ വിട്ടെങ്കിലും 33കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ 28കാരന് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. 10000 രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശിച്ചു. പോക്സോ നിയമം അനുസരിച്ച് ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

Tags :