പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൂസ്റ്റ് തരാമെന്ന് പ്രലോഭിപ്പിച്ച് വീടിന്റെ ടെറസിൽ എത്തിച്ചു ഉപദ്രവിച്ചു, 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

Spread the love

 

തൃശൂർ: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. ഒരുമനയൂർ സ്വദേശി സജീവൻ (52) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

 

2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. അതിനുശേഷം രണ്ട് പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതാണ് കേസ്.

 

പീഡനത്തിന് മാസങ്ങൾക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായി അഭിപ്രായം കേട്ട മാതാവ് കുട്ടിയോട് ചോദിച്ചപ്പോഴാണ്, കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group