video
play-sharp-fill

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി 6 മാസം ഗർഭിണി: അമ്മയുടെ സുഹൃത്തിന്റെ 18തികയാത്ത മകനെതിരേ കേസ് ; സംഭവം വൈക്കത്ത്

Spread the love

വൈക്കം: ഭർത്താവുമായി പിണങ്ങിയ യുവതി മകളുമൊത്ത് സൃഹൃത്തായ സ്ത്രീയുടെ വീട്ടിൽ താമസിച്ചു വരവേ പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായി. സുഹൃത്തിന്റെ18വയസ് പൂർത്തിയാകാത്ത മകനെതിരേ കേസ്.

വൈക്കത്തെ ഉൾപ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറു മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.. സംഭവത്തിൽ18തികയാത്ത ആൺകുട്ടിക്കെതിരെ കേസ്.

മാതാവും പെൺകുട്ടിയും മാതാവിൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിലായിരുന്നു പെൺകുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് യുവതിയും മകളും സുഹൃത്തിൻ്റെ വീട്ടിലാണ് നാളുകളായി താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അമ്മയുടെ സുഹൃത്തിൻ്റെ മകളെ ആൺകുട്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഏതാനും മാസം മുമ്പ് ഇതേ ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലും പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ആൺ കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.