പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പോക്‌സോ കേസിൽ ബേക്കറി ഉടമയ്ക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും

Spread the love

കണ്ണൂർ : പെണ്‍കുട്ടിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബേക്കറി ഉടമയെ കോടതി പോക്‌സോ കേസില്‍ ശിക്ഷിച്ചു.

പോക്‌സോ കേസ് ചുമത്തിയ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം ഹനീഫിനെ (58) ആണ് തളിപ്പറമ്ബ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. 2021 സംപ്തബര്‍ 19 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് കാറില്‍ കൊണ്ടുപോയും പ്രതിയുടെ ബേകറിയില്‍ വെച്ചും പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group