ഭാര്യയുടെ ആദ്യ വിവാഹത്തിലുളള മകളെ ബലാംത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ്
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി.
ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെയാണ് നിരവധിക്കേസില്‍ പ്രതി തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസിന് നേരെ പ്രതി ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
2021ല്‍ കഴക്കൂട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് പ്രതി പിടിയിലായി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് വിചാരണ പൂര്‍ത്തിയായി പ്രതിയെ ശിക്ഷിച്ചത്. ‘
പോക്സോ, വധശ്രമം, സ്ഫോടക വസ്തു ഉപയോഗം, തട്ടികൊണ്ടുപോകല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്.
Third Eye News Live
0