പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പൂജാരിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന പോക്സോ കോടതി
സ്വന്തം ലേഖിക
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൂജാരിക്ക് തടവും പിഴയും.
ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി അഴംകുളം കുളത്തുവിളൈ വീട്ടില്‍ വിപിൻ ഗണേശൻ (34) ആണ്, കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു പത്തുവര്‍ഷം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചത്.
2022-ല്‍ വണ്ടിപ്പെരിയാര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒൻപതുവയസ്സുള്ള പെണ്‍കുട്ടിയോടാണ് ഇയാള്‍, താമസിക്കുന്ന മുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ റ്റി .ഡി സുനിൽകുമാർ, എസ് ഐ കെ .ജെ മാമ്മൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിമ്മി ജോർജ്ജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്