പോക്‌സോ കേസുകൾക്ക്‌ പോലീസില്‍ പുതിയ വിഭാഗമെത്തുകയും 20 ഡിവൈഎസ്പി മാർ എസ്പി മാരാവുകയും ചെയ്തതോടെ പൊലീസിന്റെ മധ്യനിരയിൽ അഴിച്ചു പണി ഉടൻ; പോക്സോ കേസുകൾ അന്വേഷിക്കാൻ ഡിവൈഎസ്പി മുതൽ സിപിഒ വരെയുള്ളവരുടെ 304 പുതിയ തസ്തികകള്‍; പൊലീസുകാരുടെ നിയമനത്തിനും വഴിതെളിയുന്നു

Spread the love

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും.

നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും കഴിഞ്ഞദിവസം ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

പോക്സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ 304 തസ്തികകൾ സൃഷ്ടിക്കാനാണ് തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി ഒ – 100 എന്നിങ്ങനെയാണ് പുതിയ തസ്തിക ഉണ്ടാകുന്നത്.

കൂടാതെ 20 ഡിവൈഎസ്പിമാർ എസ്പിമാരാവുകയും പോക്സോ കേസുകൾ അന്വേഷിക്കാൻ പുതിയ വിഭാഗം സൃഷ്ടിച്ചപ്പോൾ നാല് ഡിവൈഎസ്പിമാരുടെ തസ്തിക ഉണ്ടാവുകയും ചെയ്തതോടെ സി ഐമാരുടെ പ്രമോഷൻ ഉടൻ ഉണ്ടാകും. ഒപ്പം നൂറ് സിപിഒമാരെ കൂടെ പോക്സോ കേസുകൾ അന്വേഷിക്കാൻ നിയമിക്കുന്നതോടുകൂടി പൊലീസുകാരുടെ നിയമനത്തിനും വഴിതെളിയും.

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐമാര്‍ക്കായിരിക്കും യൂണിറ്റ് ചുമതല.

2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.