video
play-sharp-fill

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 13 വയസ്സുകാരി ഗര്‍ഭിണി;  ബന്ധുവായ പോലീസുകാരന്‍ അറസ്റ്റില്‍; നാണം കെട്ട് തല താഴ്ത്തി കേരളാ പൊലീസ്

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 13 വയസ്സുകാരി ഗര്‍ഭിണി; ബന്ധുവായ പോലീസുകാരന്‍ അറസ്റ്റില്‍; നാണം കെട്ട് തല താഴ്ത്തി കേരളാ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനിൽ ദിലീപാണ്(43) അറസ്റ്റിലായത്.

വിവാഹിതനായ ഇയാൾ, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ്‌ പെൺകുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ്‌ ഗർഭിണിയാണെന്നുള്ള വിവരമറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിൽ ആര്യങ്കോട് പോലീസ് ഇയാൾക്കെതിരേ പോക്സോ കുറ്റം ചുമത്തിയിരുന്നു. മൂന്നാർ മാട്ടുപ്പെട്ടിയിൽ ട്രാഫിക്കിൽ സ്‌പെഷ്യൽ ഡ്യൂട്ടിചെയ്തുവന്ന ദിലീപിനെ ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം ആര്യങ്കോട് പോലീസ് എത്തി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.