പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചു ;പാലാ പുലയന്നൂരിൽ പോക്സോ കേസ് പ്രതിക്ക് അഞ്ചു വർഷം തടവും 25000 രൂപാ പിഴയും വിധിച്ച് കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ;കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

Spread the love

 

കോട്ടയം :പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്ഷം തടവും 25000 രൂപാ പിഴയും .പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് 2019 -ല്‍ നടന്ന പോക്സോ കേസിലെ പ്രതിയായിരുന്ന പുലയന്നൂർ കേഴുവന്‍കുളം പള്ളിപ്പറമ്പിൽ വീട്ടിൽ മാത്യു മകൻ ജിൻസ് മാത്യു (37) എന്നയാളെയാണ് കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി അഞ്ച് വർഷത്തെ തടവിനും 25000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്.

ജിൻസ് മാത്യു 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന തക്കംനോക്കി ഇയാൾ അതിജീവിതയുടെ വീട്ടിൽ ചെല്ലുകയും, അതിജീവിതയുടെ സഹോദരനെ ക്രിക്കറ്റ് കളിക്കുന്നതിനായി ബാറ്റ് എടുക്കുവാൻ വീട്ടിൽനിന്നും പറഞ്ഞയക്കുകയായിരുന്നു.

ഇതിനുശേഷം ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജി.പി പോൾ ഹാജരായി. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അനുവദിച്ചതായും ജില്ലാ പോലീസ് മേധാവി .കെ.കാര്‍ത്തിക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group