play-sharp-fill
പാലക്കാട് ചിറ്റൂരിൽ പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ജീവനക്കാരനായ അറുപതുകാരൻ അറസ്റ്റിൽ; അച്ഛനോടെന്ന പോലെയുള്ള കുട്ടിയുടെ അടുപ്പം മുതലെടുത്ത പ്രതി തീയറ്ററിലെത്തിച്ചാണ് പീഡിപ്പിച്ചത്; മുൻപും സമാനകേസുകൾ പ്രതിക്കെതിരെ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് സൂചന

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. രാജഗോപാൽ എന്നയാളാണ് കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്. പെൺകുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് സ്കൂളിൽ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തിയറ്ററിലെത്തിച്ചു.

സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയിൽ പെടുകയും ചിറ്റൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെൺകുട്ടിയെ വശത്താക്കിയത്. ഇയാളെ കുറിച്ച് സമാനമായ പരാതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.