video
play-sharp-fill

ട്യൂഷന്‍ സെന്ററില്‍നിന്ന് മറയൂരിലേക്ക് ടൂര്‍; ബസിനുള്ളില്‍ വച്ച്‌ പതിനഞ്ചുകാരനെ സഹപാഠികളും ഇരുപതുകാരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി; മറയൂർ എസ്എച്ച്ഒ ടി ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ട്യൂഷന്‍ സെന്ററില്‍നിന്ന് മറയൂരിലേക്ക് ടൂര്‍; ബസിനുള്ളില്‍ വച്ച്‌ പതിനഞ്ചുകാരനെ സഹപാഠികളും ഇരുപതുകാരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി; മറയൂർ എസ്എച്ച്ഒ ടി ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

മറയൂര്‍: വിനോദസഞ്ചാരത്തിനിത്യ പതിനഞ്ചുവയസുകാരനെ സഹയാത്രികരായ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ട്യൂഷന്‍ സെന്ററില്‍നിന്ന് മറയൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം നാലാളുകള്‍ക്കെതിരേ മറയൂര്‍ പോലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഡിസംബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കടയ്ക്കാവൂരിലെ രണ്ട് ട്യൂഷന്‍ സെന്ററുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായാണ് വിനോദയാത്രാസംഘം മറയൂരില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ മറയൂരിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചു. ഇവിടെ മുറിയില്‍വെച്ച്‌ ഒപ്പം പഠിക്കുന്ന മൂന്നുകുട്ടികളും ഒരു ട്യൂഷന്‍ സെന്ററിലെ ജീവനക്കാരന്റെ മകനായ 20-കാരനും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് 15-കാരന്റെ പരാതി. നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. മുഖത്ത് ഉള്‍പ്പെടെ മര്‍ദിച്ചതായും പിന്നീട് ബസ്സില്‍വെച്ച്‌ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് പതിനഞ്ചുകാരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് 15-കാരന്‍ തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് മറയൂരിലായതിനാല്‍ പരാതി മറയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ മറയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.