
കണ്ണ് പരിശോധിക്കാനെത്തിയ 14 കാരിയോട് മോശമായി പെരുമാറി; വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു; കണ്ണ് പരിശോധകൻ പോക്സോ കേസിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഹരിപ്പാട് : കണ്ണ് പരിശോധകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ആയ നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) അറസ്റ്റ് ചെയ്തത്.
ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായി ഇയാൾ തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പോലീസിൽ പരാതി നൽകി.
തുടർന്ന് തൃക്കുന്നപ്പുഴ സ്റ്റേഷൻ എസ് എച്ച് ഓ ബിജു ആർ ന്‍റെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0
Tags :