കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ച് ഉയരുന്നു ; സ്കൂളുകളിലും വീടുകളിലും പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് ; 2023ല്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത് 4663 പോക്‌സോ കേസുകൾ ; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ടയിലും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ .

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്‌, ഇത്തരം കേസുകളില്‍ 21 ശതമാനം കുട്ടികളുടെ വീടുകളിലും നാല് ശതമാനം സ്കൂളുകളിലും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് ഞെട്ടിക്കുന്ന വാർത്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിന് കീഴിലുള്ള 4,663 കേസുകളില്‍ 988 (21 ശതമാനം) സംഭവങ്ങള്‍ കുട്ടികളുടെ വീടുകളിലും 725 (15 ശതമാനം) പ്രതികളുടെ വീടുകളിലും 935 (20 ശതമാനം) പൊതുസ്ഥലങ്ങളിലും വച്ചാണ് നടക്കുന്നത്. റിപ്പോർട്ട് വ്യക്തമാക്കുന്നു
173 കേസുകളില്‍ സ്‌കൂളുകളിലും 139 എണ്ണം വാഹനങ്ങളിലും 146 എണ്ണം മറ്റ് സ്ഥലങ്ങളിലും 166 സംഭവങ്ങള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലുമായി നടന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2023ല്‍ കേരളത്തില്‍ ആകെ 4663 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോലീസ് കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്, പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 4,663 പോക്‌സോ കേസുകളില്‍, 4,701 കുട്ടികള്‍ അതിജീവിച്ചവരാണ്, ഇത് പല കേസുകളിലും ഒന്നില്‍ കൂടുതല്‍ ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.

‘പോക്‌സോ നിയമത്തെക്കുറിച്ചും ശിശുസൗഹൃദ നടപടിക്രമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ടതിൻ്റെ ആവശ്യകതയും അവർക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കേണ്ടതിൻ്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു,’ റിപ്പോർട്ട് പറയുന്നു.