play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം: കാഞ്ഞിരപ്പള്ളി സ്വദേശിയായ 47കാരന് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം: കാഞ്ഞിരപ്പള്ളി സ്വദേശിയായ 47കാരന് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

സ്വന്തം ലേഖകൻ

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് (47) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്.

ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍ 2015- ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന ജോസ് മോൻ ആന്റണി അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.