play-sharp-fill
പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമം….!  അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടര്‍ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന്  കണ്ടെത്തല്‍; വിജിലൻസ് റിപ്പോര്‍ട്ടില്‍   നടപടിക്കൊരുങ്ങി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമം….! അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടര്‍ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തല്‍; വിജിലൻസ് റിപ്പോര്‍ട്ടില്‍ നടപടിക്കൊരുങ്ങി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

സ്വന്തം ലേഖിക

തിരുവനന്തപുരം: പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ സര്‍ക്കാര്‍ അഭിഭാഷകൻ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ്.

നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടര്‍ സര്‍ക്കാരിനും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും റിപ്പോര്‍ട്ട് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് റിപ്പോര്‍ട്ടില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഉടൻ തുടര്‍നടപടി സ്വീകരിക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പാറശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അതിജീവിതയെ പ്രതിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍.

പോക്സോ കേസിലെ അതിജീവിത ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. നെയ്യാറ്റിൻകര പോക്സോ കോടതിയിലാണ് കേസിൻ്റെ വിചാരണ തുടങ്ങി ശേഷമാണ് അട്ടിമറിയുണ്ടായത്.

വിചാരണ തുടങ്ങിയാല്‍ അതിജീവിതയെ സഹായിക്കേണ്ടത് പോക്സോ കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകൻ്റെ ചുമതലയാണ്. വ്യക്തമായി കോടതിയില്‍ മൊഴി നല്‍കാൻ അതിജീവിതയ്ക്ക് ആത്മവിശ്വാസം കൊടുക്കേണ്ടതും സംരക്ഷിക്കേണ്ടതും പ്രോസിക്യൂഷൻ്റെയും പൊലീസിൻെറയും ചുമതലയാണ്.