
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; പ്രതിയുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ കൈനകരി സ്വദേശി സഞ്ജുവാണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയും സഞ്ജുവും തമ്മില്‍ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗഹൃദം മുതലെടുത്ത് സഞ്ജു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടു.
തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്.
മംഗലാപുരത്ത് റേഡിയോളജി ഡിപ്ലോമ കോഴ്‌സിന് പഠിക്കുകയാണ് പ്രതിയായ യുവാവ്. പുളിക്കീഴ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗലാപുരത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.