ശീതളപാനീയമെന്ന് പറഞ്ഞ് മൂന്നര വയസുകാരനായ മകന് മദ്യം നൽകും; അശ്ലീല ദൃശ്യങ്ങൾ കാണിക്കും; പിതാവിനെതിരെ കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: സ്വന്തം മകനെ മദ്യം കുടിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്ത പിതാവിനെതിരെ കേസെടുത്ത് പോലീസ്. മൂന്ന് വയസുകാരനോടാണ് പിതാവിന്റെ ഈ ക്രൂരത. കടക്കൽ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിലെത്തി കുഞ്ഞിന്റെയും അമ്മയുടെയും മൊഴിയെടുത്തു. കുഞ്ഞിന് അച്ഛൻ ശീതളപാനീയമാണെന്ന് പറഞ്ഞാണ് മദ്യംനൽകിയതെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ മൊബൈലിൽ ഗെയിം കാണിക്കാമെന്ന് പറഞ്ഞ് അശ്ളീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്യും. ഇത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് കുഞ്ഞിന്റെ അച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. അഞ്ചുവർഷം മുൻപ് പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ് ഇവർ. പ്രതി ഒളിവിലാണെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു.