video
play-sharp-fill
വ്യാജ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രവാദി പിടിയില്‍

വ്യാജ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രവാദി പിടിയില്‍

സ്വന്തം ലേഖകൻ

കൊച്ചി:കൊച്ചിയിൽ വീണ്ടും വ്യാജ മന്ത്രവാദി പിടിയിൽ. പൂജ നടത്തുന്നതിനിടെ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദിയെയാണ് പോലീസ് അറസ്റ് ചെയ്തത്.

മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിക്ക് ചില ദോഷങ്ങളുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ മന്ത്രവാദിയെ സമീപിച്ചത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ പെണ്‍കുട്ടിക്ക് ചരട് കെട്ടുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കര‍യുകയും രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. ഇതോടെയാണ് അമീറിനെ വാഴക്കുളത്ത് നിന്ന് പിടികൂടിയത്.

ഇലന്തൂരിലെ നരബലി പുറത്ത് വന്നതോടെ ഇയാളുടെ കേന്ദ്രം അടച്ചു പൂട്ടിയതാണെന്നും പിന്നീട് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ക്ക് മുന്‍പ് തട്ടുകടയില്‍ ഭക്ഷണം തയ്യാറാക്കലായിരുന്നു ജോലി. പിന്നീട് ചില മന്ത്രവാദികള്‍ക്ക് സഹായി നിന്ന ശേഷമാണ് കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം തുടങ്ങിയത്.

കേരളത്തി തുടർച്ചയായി വ്യാജ മന്ത്രവാദ വാർത്തകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പുതിയ സംഭവം.

Tags :