play-sharp-fill
നാലാം ക്ലാസുകാരനെ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്  ശിക്ഷ വിധിച്ച്‌  തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി

നാലാം ക്ലാസുകാരനെ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ് ശിക്ഷ വിധിച്ച്‌ തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി

തൊടുപുഴ: തൊടുപുഴയില്‍ നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നൃത്താധ്യാപകന് 80 വർഷം കഠിനതടവിന് ശിക്ഷിച്ച്‌ കോടതി.

കൂടാതെ 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. കോടിക്കുളം കോട്ടക്കവല നടുക്കുടിയില്‍ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ.ബാല്‍ ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഇവർ ഒരുമിച്ച്‌ അനുഭവിക്കണം. അതിനാല്‍ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷംതടവ് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകൻ പരിശീലനത്തിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും അശ്ലീല വീഡിയോകള്‍ കുട്ടിയെ കാണിച്ച്‌ പീഡനത്തിന് ഇരയാക്കി.

ഭയന്നുപോയ കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആശുപത്രിയിലാക്കി. തുടർന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറയുകയായിരുന്നു.

കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നല്‍കി. തൊടുപുഴ എസ്.ഐ. ആയിരുന്ന വി.സി. വിഷ്ണുകുമാർ അന്വേഷിച്ച കേസില്‍ സി.ഐ. അഭിലാഷ് ഡേവിഡാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.