പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനെ അറസ്റ്റ് ചെയ്തു. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ അനീഷിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി ഇവർക്കെതിരെ നടപടിയെടുത്തു. ഇരുവരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
Third Eye News Live
0