ഭാര്യയുടെ ബന്ധത്തിലുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിനെ 78 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ പോക്സോ കോടതി

Spread the love

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 32 വയസുകാരന് 78 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും.

video
play-sharp-fill

തിരുവനന്തപുരത്താണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ അടുത്ത ബന്ധത്തിലുള്ള പെണ്‍കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷക്കാലത്തോളം നിരന്തരമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച്‌ വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും അത് പുറത്ത് കാണിക്കും എന്നുമായിരുന്നു ഭീഷണി. പ്രതിയുടെ മൊബൈല്‍ ഫോണില്‍ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങള്‍ കാണ്ടതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.