പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താലും; ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Spread the love

കല്‍പറ്റ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതിമാർ ഉള്‍പ്പെടെ മൂന്നുപേർ പിടിയില്‍.

video
play-sharp-fill

പൂതാടി കോട്ടവയല്‍ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറില്‍ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസ് ചുമത്തിയത്.
കഴിഞ്ഞയാഴ്ച കല്‍പറ്റ പോക്സോ കോടതിയില്‍ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവിലായിരുന്ന ദമ്ബതികള്‍ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ്‌ കേസെടുത്തത്.

പരാതിപ്പെട്ടാല്‍ ഫോണില്‍ പകര്‍ത്തിയ നഗ്‌നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.