video
play-sharp-fill

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ  വൈദ്യനെന്ന വ്യാജേന പീഡിപ്പിച്ചു; തിരുവല്ല സ്വദേശിക്ക് 40 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക്ക് കോടതി

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ വൈദ്യനെന്ന വ്യാജേന പീഡിപ്പിച്ചു; തിരുവല്ല സ്വദേശിക്ക് 40 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക്ക് കോടതി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ
വൈദ്യനെന്ന വ്യാജേന പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി ജി പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല കടപ്ര വരുമല തിക്കപുഴ ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ മകൻ ജ്ഞനദാസ് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും പലപ്പോഴായി വൻ തുക കൈപ്പറ്റിയിരുന്നതായും കുടുംബം ആരോപിച്ചു.

പിഴ തുക ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം പ്രതി അറ് വർഷം അധിക തടവ് അനുഭവിക്കണം.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികൾ 27 പ്രമാണങ്ങൾ 13 തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് മനോജ് ഹാജരായി. ചങ്ങനാശ്ശേരി പൊലീസ് ഇൻസ്പെക്ടർ പി.വി മനോജ് കുമാറിനാണ് അന്വേഷണ ചുമതല.