ന​ഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെകൊണ്ട് ചിത്രം വരപ്പിച്ച സംഭവം ; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റും ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ വ്യക്തമാക്കി. പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

രഹ്ന ഫാത്തിമയക്കെതിരെ പോക്‌സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്

കുട്ടികളെ ഉപയോഗിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസ് പോക്‌സോ, ഐ.ടി വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.