
വിവാഹവാഗ്ദാനം നല്കി ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പത്തനാപുരത്ത് യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനാപുരം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പത്തനാപുരം നടുക്കുന്ന് ലക്ഷ്മി ഭവനിൽ അനന്തുവാണ് (25) പിടിയിലായത്. പത്തനാപുരത്ത് ഒരു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
അനന്തുവിന്റെ വീട്ടിലെത്തിച്ചാണ് പല തവണ പീഡിപ്പിച്ചത്. ഇന്നലെ രാവിലെ വിദ്യാർത്ഥിനിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ പത്തനാപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അനന്തുവിനെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച പ്രതി കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്.ഐ ശരലാൽ, അഡീഷണൽ എസ്.ഐ ബൈജു മീര എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0