video
play-sharp-fill

വീട്ടിൽ ആളില്ലാത്ത സമയം പ്രായ പൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ഒരു മാസത്തിലേറെയായി മുങ്ങിനടന്ന പ്രതിയെ പൊക്കി!

വീട്ടിൽ ആളില്ലാത്ത സമയം പ്രായ പൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ഒരു മാസത്തിലേറെയായി മുങ്ങിനടന്ന പ്രതിയെ പൊക്കി!

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ വീട്ടിൽ ബാസ്റ്റിൻ (39) ആണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.