
രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 46-കാരന് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം ലേഖകൻ
കണ്ണൂർ: രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ ഹൗസിൽ ടി. സുനിൽ (46) നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾപ്രകാരമുള്ള കേസിൽ ജീവപര്യന്തവും പത്തുവർഷവുമായി ശിക്ഷ വേറെയുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ വീടിനകത്തുവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
പോലീസ് ഇൻസ്പെകടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Third Eye News Live
0
Tags :