പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

Spread the love

കൊല്ലം: 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍.

video
play-sharp-fill

കൊല്ലം ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് അറസ്റ്റിലായത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയും പൂജാരിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്തംബർ മുതലാണ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചായിരുന്നു ആദ്യ പീഡനം. വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി ഉറക്കഗുളിക കഴിക്കുകയും കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്തു പറഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.