
പത്തനംതിട്ട: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസുകാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
കോന്നിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ കൂടിയ കൊക്കാത്തോട് അള്ളുങ്കല്‍ സ്വദേശ ഷിജിന്‍ബാബുവിനെയാണ് (28) പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയത്. ഷിജിന്‍ ബാബു പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിയെ തടഞ്ഞ് വെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്തെത്തിയ കോന്നി സബ് ഇന്‍സ്പെക്ടര്‍ കെ.എസ് ഷൈജ, എസ്.സി.പി.ഒമാരായ അനീഷ്, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തേയും അടിപിടി കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.



