
ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികഅതിക്രമം നടത്തിയ ബീഹാർ സ്വദേശി അറസ്റ്റിൽ.
ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ല സ്വദേശിയായ ഷെയ്ക് നൂർ മുഹമ്മദ് (45) നെയാളെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
13 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയ്ക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് അറിവോടെ നാഗമ്പടം എസ് എച്ച് മൗണ്ട് ഭാഗത്തുള്ള വാടക വീടിന്റെ കിടപ്പുമുറിയിൽ വെച്ച് അതിജീവിതയുടെ പിതാവായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ എസ് ഐ ജയപ്രകാശ് എൻ, എഎസ്ഐ പ്രതീഷ് രാജ്, സി പി ഒമാരായ ലിബിന് മാത്യു, കിഷോർ മോഹൻ, നിഖിൽ കെ, മനു മാർക്കോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കും.



