
പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി.
പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പ്രതി സ്വകാര്യഭാഗം കാണിച്ചുകൊടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പൊലീസ് ഷാജിക്കെതിരെ ബുധനാഴ്ച കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.